തൃശൂര്‍.കരുവന്നൂരിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്ഥിരീകരിച്ച് സിപിഐഎം. കരുവന്നൂർ ലോക്കൽ കമ്മറ്റിയുടെ 4.66 സെൻറ് ഭൂമി കണ്ടുകെട്ടിയെന്നും രണ്ട് സ്ഥിര നിക്ഷേപങ്ങളും ചില അക്കൗണ്ടും മരവിപ്പിച്ചുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കരുവന്നൂരിന്റെ പേരിൽ സിപിഐഎമ്മിനെ ഇ.ഡി വേട്ടയാടുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
ഔദ്യോഗികമായി തന്നെ അറിയിപ്പ് ലഭിച്ചതോടെയാണ് ഇ ഡി നടപടി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചത്. കരുവന്നൂർ ലോക്കൽ കമ്മറ്റിക്ക് വേണ്ടി വാങ്ങിയ 4.66 സെൻറ് ഭൂമിയാണ് കണ്ടുകെട്ടിയത്. രണ്ടു സ്ഥിരനിക്ഷേപങ്ങളും ചില ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇ ഡി യെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നും നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ്. സിപിഎം ഓഫീസുകൾ കണ്ടുകെട്ടാൻ ആർക്കും കഴിയില്ലെന്നും ഇഡി നടപടിയെ നിയമപരമായി നേരിടുമെന്നും എം.വി ഗോവിന്ദൻ.
തെറ്റായ നിലപാട് സ്വീകരിച്ചവർക്കെതിരെ കണ്ണൂരിലായാലും തൃശൂരിലായാലും കോഴിക്കോടായാലും കർശന നടപടിയെന്നും എം.വി ഗോവിന്ദൻ.
കൊടകര കുഴൽപ്പണക്കേസും കൊടുങ്ങല്ലൂർ കള്ളനോട്ടടിയിലും അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പ്രതിരോധത്തിനും സിപിഐഎം നീക്കം തുടങ്ങി