വാർത്താനോട്ടം

Advertisement

2024 ജൂലൈ 03 ചൊവ്വ

BREAKING NEWS

👉 ഏ കെ ജി സെൻ്റർ ആക്രമണ കേസിൽ
ഒളിവിലായിരുന്ന രണ്ടാം പ്രതി സുഹൈൽ ഷാജഹാനെ ദില്ലി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.

👉 പാർലമെൻ്റിൽ രാഹുൽഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

👉നീലഗിരി പന്തല്ലൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

👉 കൊടുവള്ളി ഹയർ സെക്കൻഡറി സ്ക്കൂളിലെ മൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിങ്ങിൻ്റെ പേരിൽ മർദ്ദനമേറ്റു

👉തൃശൂരിൽ ഇന്ന് രാവിലെ 7.30 ന് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

👉 എൻ ഡി എ പാർലമെൻ്റെറി പാർട്ടി യോഗം ചേർന്നു.പ്രധാനമന്ത്രി ഉൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു.സഭയിലെ പ്രതിപക്ഷത്തിന് നൽകേണ്ട മറുപടി മുഖ്യ ചർച്ച.

👉 മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കൽ: സി പി ഐ നേതാവ് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

👉സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നു.

🌴കേരളീയം 🌴

🙏 കരുവന്നൂര്‍ കളളപ്പണക്കേസില്‍ പാര്‍ട്ടിയുടെ അക്കൌണ്ടുകള്‍ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

🙏സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.’ വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ
പ്രവത്തന രീതി.

🙏 വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ അനുമതി നല്‍കി എന്നതില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

🙏 തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി
ഡ്രൈവര്‍, മേയര്‍ വിവാദത്തില്‍ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റിയില്‍ പരാമര്‍ശം ഉണ്ടായി.

🙏കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റു. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിച്ചു.

🙏 ജൂലൈ മാസത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസത്തില്‍ കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത.

🙏 കരുവന്നൂരില്‍ ഇഡി അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം വാര്‍ത്താ കുറിപ്പ് . പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു .

🙏 ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ചവര്‍ മേല്‍പ്പാലത്തില്‍നിന്ന് സര്‍വ്വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത സിമിയുടെ മകള്‍ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു.

🙏 കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ്
ജോര്‍ജ് പ്രതിയായത്.

🇳🇪 ദേശീയം 🇳🇪

🙏 ലോക്‌സഭയില്‍ സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

🙏 രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരില്‍ ഭരണപക്ഷ ബഹളം. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നുവെന്നും നിങ്ങള്‍ ഹിന്ദുവല്ലെന്നും ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്.

🙏 തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ആഴത്തില്‍ വിലയിരുത്തി വീഴ്ച മറികടക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലുള്‍പ്പടെ പാര്‍ട്ടിക്കേറ്റ തിരിച്ചടി നിരാശാജനകമെന്നും ദില്ലിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

🙏 കര്‍ണാടക കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാര്‍. മന്ത്രിമാരോ എംഎല്‍എമാരോ വീടുകളില്‍ ഒരു കാരണവശാലും പാര്‍ട്ടി യോഗങ്ങള്‍ നടത്തരുതെന്ന് ഡികെ ശിവകുമാര്‍ നിര്‍ദ്ദേശിച്ചു.

🙏 പുതിയ നിയമത്തിലൂടെ വേഗത്തില്‍ നീതി നടപ്പാകാനാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനി മുതല്‍ ക്രിമിനല്‍ നിയമങ്ങള്‍ ബിഎന്‍എസ്,
ബിഎന്‍എസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന.

🙏 തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ജൂലായ് ആറിന് ഹൈദരാബാദില്‍ വച്ച് തമ്മില്‍ കാണാമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്.

കായികം 🏏

🙏ദക്ഷിണാഫ്രിക്കക്കെ
തിരായ വനിതകളുടെ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഇന്നിംഗ്സില്‍ 266 റണ്‍സെടുക്കാനാണ് സാധിച്ചത്.

🙏യൂറോകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 85-ാം മിനിറ്റിലെ സെല്‍ഫ് ഗോളിനാണ് ഫ്രഞ്ച് പട ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്.