ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി,അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു

Advertisement

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തന്നെക്കാൾ കുറവ് വോട്ട് കിട്ടിയവർ ജയിച്ചെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി. വോട്ട് കിട്ടി ജയിച്ചവർ വനിത സംവരണത്തിനു വേണ്ടി മാറി നിൽക്കേണ്ടിവരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും രമേഷ് പിഷാരടി തുറന്നടിച്ചു.

11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടൊണ് രമേഷ് പിഷാരടി മത്സരിച്ച് വിജയിച്ചത്.
എന്നാൽ വനിത സംവരണത്തിന്റെ പേരു പറഞ്ഞ് അവസാന നിമിഷം ഒഴിവാക്കപ്പെട്ടു.
ബൈലോ പ്രകാരം നാല് വനിത അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതിനാൽ രമേഷ് പിഷാരടിയേക്കാൾ കുറവ് വോട്ട് കിട്ടിയവരെ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് അതൃപ്തി തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി അമ്മയിലെ എല്ലാ അംഗങ്ങൾക്കും കത്തയച്ചത്.
താൻ പരാജയപ്പെട്ടു എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും കൃത്യമായ വിശദീകരണം നൽകാൻ ഭാരവാഹികൾ തയ്യറായില്ല. വോട്ട് കുറഞ്ഞവർക്ക് വേണ്ടി മാറി കൊടുക്കേണ്ടി വരുന്നത് ജനഹിതം റദ്ദു ചെയ്യുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.
വനിത സംവരണം നടപ്പാക്കാൻ, ആവശ്യമായ സീറ്റുകൾ മാറ്റി വയ്ക്കുകയാണ് വേണ്ടത്. ആ സീറ്റുകളിലേക്ക് പുരുഷന്മാരെ മത്സരിപ്പിക്കരുത്.
സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും രമേഷ് പിഷാരടി ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here