കണ്ണൂര്‍: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥികള്‍ പുഴയില്‍ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം. ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ വിദ്യാര്‍ഥിനികളായ സൂര്യ, ശഹര്‍ബാന എന്നിവരാണ് ഒഴുക്കില്‍പെട്ടത്.
കാല്‍ വഴുതി പുഴയിലേക്ക് വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.