തിരുവനന്തപുരം. തുടർച്ചയായ അപകട മരണങ്ങളിൽ പ്രതിഷേധിച്ച് മുതലപ്പൊഴിയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടരുന്നു. സമരം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക, അപകടത്തിൽ മരിച്ച മുഴുവൻ മത്സ്യത്തൊഴിലാളികളുടെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുക, വിഴിഞ്ഞം ഹാർബർ നിർമാണത്തിന്റെ ഭാഗമായി കല്ലുകൾ കൊണ്ടുപോകുന്നതിന് തകർത്ത പുലിമുട്ടിന്റെ ഭാഗം പൂർവ സ്ഥിതിയിലാക്കുക, പുലിമുട്ടിലുണ്ടായിരുന്ന കല്ലുകൾ കടത്തിക്കൊണ്ടുപോയതിനെ കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പകൽ സമരം. സമരം നാളെ വൈകിട്ട് അവസാനിപ്പിക്കും.
Home News Breaking News തുടർച്ചയായ അപകട മരണങ്ങളിൽ പ്രതിഷേധിച്ച് മുതലപ്പൊഴിയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടരുന്നു