കൊച്ചി . സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ സമവായ നിർദേശങ്ങളുടെ ഭാഗമായി ഏകീകൃത രീതിയിലുള്ള കുർബാന ഇന്നു മുതൽ പള്ളികളിൽ നടക്കും. ഞയാറാഴ്ചകളിലും പ്രധാനപ്പെട്ട ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കണമെന്നതാണ് നിർദേശം. സെൻ്റ് തോമസ് ദിനമായ ഇന്ന് നിലവിലുള്ള ജനാഭിമുഖ കുർബാനയ്ക്ക് പുറമെ ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാമെന്ന് ഉപാധികളോടെ വൈദീക സമിതിയും അൽമായ മുന്നേറ്റ പ്രതിനിധികളും സഭ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അതെ സമയം വിശ്വാസികൾ തമ്മിൽ തർക്കം ഉണ്ടായാൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൻ്റെ ഭാഗമായി ഏകീകൃത കുർബാന അർപ്പിക്കുന്നതിൽ നിന്ന് പിൻമാറുമെന്നാണ് വൈദികരുടെ നിലപാട്.