തൃശൂര്‍. ബി ജെ പി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെ.കെ.അനീഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന പോലീസ് റിപ്പോർട്ടിനെ നിയമപരമായി നേരിടാൻ ബിജെപി. അനീഷ് കുമാറിനെതിരെ പോലീസ് 107 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
സ്ഥിരമായി അക്രമങ്ങളിലേർപ്പെടുന്ന ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പാണിത്.തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിട്ടുള്ളത്.ഇന്ന് തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും നിർദ്ദേശം.കള്ളക്കേസുമായി മുന്നോട്ട് പോയാൽ പോലീസുദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.പോലീസ് റിപ്പോർട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ വേദിയിൽ ചാണകം തളിക്കാൻ വന്ന യൂത്ത് കോൺഗ്രസ് – കെഎസ് യു പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നു.തുടർന്ന് പോലീസ് കെ കെ അനീഷ് കുമാറിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു.എന്നാൽ അനീഷ് കുമാറിനെതിരായ ഇപ്പോഴത്തെ പോലീസ് നടപടി പ്രതികാര നടപടിയെന്നാണ് ബിജെപി വാദം