കൊച്ചി. ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട്
ഫെഫ്കക്ക് കത്ത് നൽകി. മരണവീടുകളിൽ പോലും മര്യാദകൾ പാലിക്കുന്നില്ലെന്ന് വിമർശനം.
സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യങ്ങൾ, സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം, മരണവീടുകളിൽപോലും
മൊബൈൽ ക്യാമറയുമായി
പിന്തുടരുക്ക തുടങ്ങിയ രീതികളാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്. നടൻ സിദ്ദിഖിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ച സമീപനത്തിനെതിരെ
സാമൂഹമാധ്യമങ്ങളിടക്കം രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു എന്ന വിലയിരുത്തലിലാണ്
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അക്രെഡിറ്റേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചത്. നിർദ്ദിഷ്ട ഫോമിൽ കമ്പനിയുടെ രജിസ്ട്രേഷന്റെ വിവരങ്ങൾ, നൽകണം. അംഗീകൃത പിആർഒയുടെ കത്തും നിർബന്ധമാണ്.
ഈ മാനദണ്ഡങ്ങൾ പരിഗണിച്ചാകും അക്രെഡിറ്റേഷൻ നൽകുക.
നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പരിപാടികളിലും നിയന്ത്രണം ബാധകമാകും എന്നാണ് വിവരം.