കൊരട്ടിയിൽ നിന്നും കാണാതായ യുവദമ്പതികളെ വേളാങ്കണ്ണി പള്ളിയ്ക്കു സമീപമുള്ള ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Advertisement

തൃശൂർ. കൊരട്ടിൽ നിന്നും കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയ്ക്കു സമീപമുള്ള ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ സ്വദേശി ആന്റോ (34 )ഭാര്യ ജിസു( 29 ) എന്നിവരാണ് മരിച്ചത്. വിഷം കുത്തിവെച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. 10 ദിവസം മുൻപാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്നും കാണാതായത്.

ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു.

അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

Advertisement