പാർട്ടി വിടുമെന്ന വാർത്ത തള്ളി സിപിഎം നേതാവ് കരമന ഹരി

Advertisement

തിരുവനന്തപുരം . പാർട്ടി വിടുമെന്ന വാർത്ത തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി. തന്നെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്നും
സിപിഐഎമ്മിൽ തന്നെ തുടരുമെന്നും കരമന ഹരി പ്രസ്താവനയിൽ പറഞ്ഞു.
തന്നോട് പാർട്ടി വിശദീകരണം തേടിയിട്ടില്ല.സിപിഐഎം വിട്ടുപോകുമെന്ന് ബോധപൂർവും പ്രചരിപ്പിക്കുകയാണ്.
ഒരു കേന്ദ്രത്തിൽനിന്ന് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണ് ഇത്.
സിപിഐഎം പ്രവർത്തകനായി തുടരുമെന്നും കുപ്രചരണങ്ങളും വ്യാജവാർത്തകളും തള്ളിക്കളയണമെന്നും കരമന ഹരി വ്യക്തമാക്കി. മുഖ്യമന്ത്രി ഇരുമ്പുമറയിലാണെന്നും ക്ളിഫ് ഹൗസില്‍ പാര്‍ട്ടി നേതാക്കള്‍ക്കുപോലും കയറിച്ചെല്ലാനാവില്ലെന്നും അടക്കം മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച നേതാക്കളില്‍പെട്ടയാളായ ഹരിക്കെതിരെ പ്രതികാരനടപടിയുണ്ടാകുമെന്നും ഭീഷണി ആരംഭിച്ചുവെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

Advertisement