ഞെട്ടരുത്,രണ്ടരകിലോ എംഡിഎംഎ, മൊത്ത വിൽപ്പനക്കാരൻ പിടിയിൽ

Advertisement

തൃശൂര്‍. എംഡിഎംഎ മൊത്ത വിൽപ്പനക്കാരൻ തൃശ്ശൂരിൽ പിടിയിൽ. കണ്ണൂർ സ്വദേശി ഫാസിലാണ് രണ്ട് കിലോ 430 ഗ്രാം എംഡിഎംഎയുമായി ഒല്ലൂർ പോലീസിൻറെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിൽ എത്തിക്കുന്ന എംഡിഎംഎ ഹോൾസെയിൽ നിരക്കിൽ വിതരണം ചെയ്യുന്നതായിരുന്നു ഫാസിലിന്റെ രീതി.


ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനും കൊല്ലൂർ പോലീസിനും ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസ് നടത്തിയ പരിശോധനയിൽ ഫാസിലിന്റെ കാറിൽ നിന്ന് എംഡിഎംഎ പിടികൂടുകയായിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ആലുവയിലെ ഫ്ലാറ്റിൽ ലഹരി ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് സംഘം ആലുവയിൽ എത്തി പരിശോധന നടത്തിയാണ് മുഴുവൻ ലഹരി വസ്തുക്കളും പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഫാസിൽ ബംഗളൂരു ഉൾപ്പെടെയുള്ള എംഡിഎംഎ എത്തിച്ചത്. പിൽ ഫോമിലും പൗഡർ ഫോമിലുമായിരുന്നു എംഡിഎംഎ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

representative image