അരൂര്‍ – തുറവൂര്‍ ആകാശപാത നിര്‍മാണത്തില്‍ ദേശീയ പാത അതോറിറ്റിക്കും ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

Advertisement

കൊച്ചി. അരൂര്‍ – തുറവൂര്‍ ആകാശപാത നിര്‍മാണത്തില്‍ ദേശീയ പാത അതോറിറ്റിക്കും ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം. ദേശീയ പാത അതോറിറ്റി പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെയല്ലെന്ന് കോടതി പറഞ്ഞു.ജനങ്ങളുടെ ജീവന് വില നൽകണം. 36 പേർ ഈ ഭാഗത്ത് മരിച്ചു എന്നത് ഞെട്ടിക്കുന്നതാണ്.
പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ ജില്ലാ കലക്ടര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. കലക്ടര്‍ കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രും പ്രശ്‌നമുണ്ടാകുമായിരുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡ് കുളമായി കിടക്കുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. അകമ്പടിയുമായി കാറിൽ പോകുന്നവർക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ എന്നും കോടതി പരിഹസിച്ചു. തുടർന്ന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നൽകി.