സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം ഇംഗ്ലീഷിന് പീരിഡ് അടിസ്ഥാനത്തിൽ അധ്യാപക തസ്തിക

Advertisement

തിരുവനന്തപുരം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം ഇംഗ്ലീഷിന് പീരിഡ് അടിസ്ഥാനത്തിൽ അധ്യാപക തസ്തിക നിർണയിക്കും. അധികം ആവശ്യമായി വരുന്ന എച്ച് എസ് ടി ഇംഗ്ലീഷ് തസ്തികകൾ താൽക്കാലികമായി സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
സർക്കാർ സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിലാകും നിയമനം. എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തിക ഉണ്ടായാൽ തസ്തിക നഷ്ടത്തിലൂടെ പുറത്തുപോയ അധ്യാപകരെ നിയമിക്കും.സംരക്ഷിത അധ്യാപകരെയും ഈ തസ്തികളിലേക്ക് പരിഗണിക്കും. കെഎസ്ഐടിഐ എല്ലിന്റെ കൈവശമുള്ള ചാലക്കുടിയിലെ 12 ഏക്കർ കാർക്കിനോസ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡഡിന് പാട്ടത്തിന് നൽകാനും മന്ത്രിസഭയോഗം തീരുമാനിച്ചു. സെൻറർ ഫോർ കോംപ്ലക്സ് ക്യാൻസേഴ്സ് ആൻഡ് ഇന്നവേഷൻ ഹബ്ബ് തുടങ്ങുന്നതിനാണ് ഭൂമി പാട്ടത്തിന് നൽകുന്നത്