കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവതരം,യെച്ചൂരി

Advertisement

കോഴിക്കോട്. കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവതരമെന്ന് സിപിഐഎം വിലയിരുത്തൽ. പ്രശ്നങ്ങൾ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനം ഉണ്ടായെന്ന വാർത്ത യെച്ചൂരി തള്ളി . ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സിപിഐ നിലപാട് എടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി കോഴിക്കോട് നടന്ന സിപിഐ എം മേഖലാതല റിപ്പോർട്ടിംഗിൽ ഓരോ മണ്ഡലങ്ങളിലെയും തോൽവിയുടെ കാരണങ്ങളും പൊതു സാഹചര്യവും ചർച്ചയായി. കേന്ദ്ര സഹായം മുടങ്ങിയത് ജനക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതിന് കാരണം ബി ജെ പി സർക്കാരാണെങ്കിലും എല്‍ഡിഎഫ് നാണ് തിരിച്ചടിയേറ്റതെന്നും സി പി ഐ എം വിലയിരുത്തി. പാർട്ടിയുടെ വോട്ട് ചോർച്ചയും ബി ജെ പിയുടെ വോട്ട് വിഹിതം വർധിച്ചതും ഗൗരവമായി കാണുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനം ഉണ്ടായെന്ന വാർത്ത യെച്ചൂരി തള്ളി.

വീഴ്ച പരിശോധിക്കണമെന്നും ചുവന്നകൊടി പിടിച്ച് പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisement