സജി ചെറിയാന്റെ പരാമര്‍ശം ആവേശത്തില്‍ പറഞ്ഞത്, തിരുത്തും മന്ത്രി വി ശിവന്‍കുട്ടി

Advertisement

തിരുവനന്തപുരം . എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ആവേശത്തില്‍ പറഞ്ഞതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി .പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ തിരുത്തും . മുമ്പും ഇത്തരം പരാമര്‍ശങ്ങളുണ്ടായിട്ടുള്ളപ്പോള്‍ തിരുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് സജി ചെറിയാന്‍ പത്താം ക്ലാസ് പാസ്സായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞത്. പ്രസംഗം വിവാദമായതോടെ പിന്നാലെ സജിയെ തിരുത്തി വിദ്യാഭ്യാസ മന്ത്രി രംഗത്ത് എത്തി. അതേ നി്‌ലപാട് മന്ത്രി ഇന്നും ആവര്‍ത്തിച്ചു. സജി ചെറിയാന് ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണെന്ന് വി. ശിവന്‍കുട്ടി

സംസ്‌കാരിക മന്ത്രിയെ വിദ്യാഭ്യാസ മന്ത്രി തിരുത്തിയിട്ടും സജി ചെറിയാന്‍ ഇതുവരെ നിലപാട് മാറ്റിയിട്ടില്ല. തന്നെ പേടിച്ച് സജിക്ക് പനി പിടിച്ചെന്നും ശിവന്‍കുട്ടി പരിഹസിച്ചു