.തിരുവനന്തപുരം. കാര്യവട്ടം ക്യാമ്പസിലെ സംഘർഷം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ശൂന്യവേളയിൽ അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് നീക്കം. എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകനെ അകാരണമായി തടഞ്ഞു വച്ച് മർദ്ദിച്ചു എന്നാണ് ആരോപണം. കലാലയങ്ങളിൽ എസ്എഫ്ഐ ആക്രമണം അഴിച്ചുവിടുന്നു എന്ന ആരോപണവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയും നാളെ വീണ്ടും സഭയിൽ എത്തും. ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി പറയും