കൊല്ലം: തമിഴ്‌നാട്ടില്‍ ചെറിയഉള്ളി വിളവെടുപ്പ് തുടങ്ങിയതോടെ വിലയില്‍ കനത്ത ഇടിവ്. മൂന്നിലൊന്നായി വില താഴ്ന്നതോടെ കര്‍ഷകര്‍ ആശങ്കയിലായി. തമിഴ്‌നാട്ടില്‍ പ്രധാനമായും ചെറിയഉള്ളി കൃഷി ചെയ്യുന്നത് തെങ്കാശി ജില്ലയിലാണ്.
ഇവിടുത്തെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗവും ഉള്ളി ഉള്‍പ്പെടെയുള്ള കൃഷിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ 80 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില ഇപ്പോള്‍ 20 മുതല്‍ 40 രൂപ വരെയായി. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ഉള്ളിക്ക് മെച്ചപ്പെട്ട വിലയും പ്രിയവും ഉണ്ടായിരുന്നതിനാല്‍ ഇത്തവണ കൂടുതല്‍ ആളുകള്‍ ഉള്ളി കൃഷി ചെയ്തു.
പാവൂര്‍ ഛത്രം കാമരാജ് പച്ചക്കറി മാര്‍ക്കറ്റിലേക്ക് ചെറിയ ഉള്ളിയുടെ വരവ് തുടര്‍ച്ചയായി വര്‍ധിച്ചു. വില കുത്തനെ ഇടിഞ്ഞതോടെ കൃഷി ചെയ്യാന്‍ ചെലവഴിച്ച തുക പോലും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ലഭ്യത വര്‍ധിക്കുന്നതോടെ വരും മാസങ്ങളില്‍ ഉള്ളിയുടെ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Comments are closed.
The poor peasants will weep uncontrollably if someone tells them not to cry