കരടി ആക്രമണത്തില്‍ പരുക്ക്

Advertisement

തിരുവനന്തപുരം. വിതുര ബോണക്കാട് കരടി ആക്രമണം. ബോണക്കാട് B A ഡിവിഷനിൽ താമസിക്കുന്ന ലാലാ (58) ക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ വീടിനു മുൻപിൽ വെച്ചായിരുന്നു ആക്രമണം. രണ്ടു കരടികൾ ഉണ്ടായിരുന്നുവെന്നു പരിക്കേറ്റയാൾ. ഇയാളെ അടിച്ചിട്ട ശേഷം കാലിലും കയ്യിലും കടിച്ചു. നിലവിളിച്ചതോടെ വീട്ടുകാരും അയൽക്കാരും ഓടിയെത്തി. അപ്പോഴേക്കും കരടി ഓടിയകന്നു. പരിക്കേറ്റ ആൾ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ