ഇരിട്ടി പൂവം കടവിൽ പുഴയിൽ കാണാതായ വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

Advertisement

കണ്ണൂർ. ഇരിട്ടി പൂവം കടവിൽ പുഴയിൽ കാണാതായ വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. എടയന്നൂർ സ്വദേശിനി ഷഹർബാന, ചക്കരക്കൽ സ്വദേശിനി സൂര്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

…….

ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയാണ് ഇരിട്ടി പൂവം കടവിൽ കോളേജ് വിദ്യാർത്ഥികളായ ഷഹർബാനെയും സൂര്യയെയും കാണാതായത്. പടിയൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇരുവരും പഴശ്ശി ഡാം റിസർവോയർ പരിസരത്ത് ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടി, മട്ടന്നൂർ,തളിപ്പറമ്പ്,കണ്ണൂർ,പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്‌കൂബ ഡൈവർമാരും രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്താനായില്ല. തുടർന്ന് ചെന്നൈയിൽ നിന്നുള്ള 30 അംഗ എൻ ഡി ആർ എഫ് സംഘം ഇന്ന് രാവിലെ മുതൽ തിരച്ചിലിൻ്റെ ഭാഗമായി. ഹർബാനയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഉച്ചയോടെ സൂര്യയുടെ മൃതദേഹവും കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ പരിധിയിൽ നിന്നാണ്‌ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്