കാര്യവട്ടം എസ്എഫ്ഐ അക്രമം, പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

Advertisement

കാര്യവട്ടം. ക്യാമ്പസിലെ എസ്.എഫ്.ഐ അക്രമം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നെറികേടിന്റെ ഇന്‍കുബേറ്ററില്‍ വിരിയിച്ച ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ എന്നും ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള രാഷ്ട്രീയ സംരക്ഷണമാണ് മുഖ്യമന്ത്രിയുടെ വാക്കുകളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഘര്‍ഷത്തില്‍ നടപടിയെടുക്കുമെന്നും എസ്.എഫ.്‌ഐ മാത്രം താറടിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കാര്വട്ടം ക്യാമ്പസില്‍ കെഎസ്യു ജോയിന്റ് സെക്രട്ടറി സാന്‍ജോസിനെ എസ്.എഫ..ഐ പ്രവര്‍ത്തകര്‍ ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസുകള്‍ ഉപേക്ഷിച്ച് വിദേശ സര്‍വകലാശാലകളില്‍ പോകാന്‍ കാരണം എസ്എഫ്‌ഐ ആണെന്ന് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയ എം വിന്‍സന്റ്

പുറത്തുള്ളയാള്‍ ക്യാമ്പസില്‍ പ്രവേശിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും സംഘര്‍ഷത്തില്‍ ഒരു സംഘടന മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി. ഇടി മുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്.എഫ.ഐ

ക്രമിനിലുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്രമിനിലുകളെ ഇനിയും പ്രോത്സഹാപ്പിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഭരണപക്ഷവും സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് അടുത്തെത്തി മുദ്രവാക്യം വിളിച്ചതോടെ സഭ നടപടികള്‍ സ്തംഭിച്ചു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

Advertisement