എസ് എൻ ഡി പി യിൽ സംഘപരിവാർ നുഴഞ്ഞു കയറി, സി പി എം

Advertisement


കൊല്ലം. സിപിഐഎമ്മിന് ലഭിച്ചിരുന്ന എസ്എൻഡിപി  വോട്ടുകളിൽ ചോർച്ച ഉണ്ടായെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .എസ്എൻഡിപിയിലും സഹപ്രസ്ഥാനങ്ങളിലും  സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് എം വി ഗോവിന്ദൻ.ബിഡിജെഎസ് രൂപീകരിച്ചത് യാദൃശ്ചികം അല്ലെന്നും സി പി ഐ എം വിലയിരുത്തൽ.




കൊല്ലത്ത് ചേർന്ന സിപിഐഎം ദക്ഷിണ മേഖല റിപ്പോർട്ടിലാണ് പാർട്ടിയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന എസ് എൻ ഡി പി വോട്ടുകൾ ചോർന്നുവെന്ന വിലയിരുത്തൽ ഉണ്ടായത്.എസ് എൻ ഡി പി യിൽ സംഘപരിവാർ നുഴഞ്ഞു കയറിയെന്ന് സി പി ഐ എം കേന്ദ്ര – സംസ്ഥാന കമ്മറ്റികൾ വിലയിരുത്തുന്നു.
ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണമെന്ന് ജനറൽ സെക്രട്ടറി പ്രവർത്തകരെ ഓർമിപ്പിച്ചു.
തെക്കേ ഇന്ത്യയിലെ ബിജെപിയുടെ മുന്നേറ്റം കൃത്യമായി പരിശോധിക്കണമെന്നും യെച്ചൂരി പറഞ്ഞു.
   എസ്എൻഡിപി ശാഖാ യോഗങ്ങളിൽ സംഘപരിവാർ അനുകൂലികളെ തിരികയറ്റുന്നുവെന്ന് എം വി ഗോവിന്ദൻ റിപ്പോർട്ടിംഗിൽ അരോപിച്ചു. എസ്എൻഡിപിയിൽ
എതിരഭിപ്രായമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട പുതിയ രൂപീകരിക്കുകയാണ്
നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയിലെ ഈ പ്രവണത ചെറുത്ത് തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത എം വി ഗോവിന്ദൻ
ക്ഷേമപെൻഷൻ നൽകാത്തത് തിരിച്ചടിയായെന്ന വിമർശനവും ഉന്നയിച്ചു.സർക്കാരും പാർട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം
ജനങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ താഴെത്തട്ടിൽ ഉള്ള നേതാക്കൾക്ക് കഴിയുന്നില്ലപാർട്ടിയിൽ ചില പ്രാദേശിക അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നു
സഹകരണ മേഖലയിൽ അഴിമതി ഉണ്ടാകരുതെന്നും സംസ്ഥാന സെക്രട്ടറി നിർദ്ദേശം നൽകി.
ആലപ്പുഴയിലെ തോൽവി കനത്ത തിരിച്ചടിയായി.കായംകുളം നിയമസഭ മണ്ഡലത്തിൽ പിന്നിൽ പോയത് അതീവ ഗുരുതരം.കൊല്ലത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചുണ്ടായോ എന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ മേഖല അവലോകന യോഗത്തിൽ പറഞ്ഞു.



Advertisement

LEAVE A REPLY

Please enter your comment!
Please enter your name here