തിരുവനന്തപുരം . മഹാരാജാവാണെന്ന തോന്നല്‍ മുഖ്യമന്ത്രിക്കുണ്ടെന്നും എന്നാല്‍ അതല്ല മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയിലാണ് ഇരുവരും ഏറ്റുമുട്ടിയത്.
നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനമെന്ന പ്രയോഗത്തെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ചെയറിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കി.
അടിയന്തര പ്രമേയനോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. താന്‍ മഹാരാജാവാണെന്ന് നവകേരള യാത്ര നടത്തിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയെന്ന് പ്രതിപക്ഷ നേതാവ്. എന്നാല്‍ മഹാരാജാവല്ലെന്ന് കേരളം ഓര്‍മ്മപ്പെടുത്തി.
ഇതില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ മറുപടി.
നവകേരള യാത്രയില്‍ ഡിവൈഎഫ്ഐ നടത്തിയത് രക്ഷാ പ്രവര്‍ത്തനമാണെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശരീരത്ത് വാഹനം തട്ടാതിരിക്കാനാണ് പിടിച്ചുമാറ്റിയത്.
പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ചെയറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും സമ്മര്‍ദ്ദത്തിലാക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.