മാന്നാർ കല കൊലപാതകക്കേസിൽ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ നടപടികൾ വേഗത്തിലാക്കി പൊലീസ്

Advertisement

മാന്നാർ. കല കൊലപാതകക്കേസിൽ ഒന്നാം പ്രതി കലയുടെ ഭർത്താവ് അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി പോലീസ്. ഇന്റർ പോളിന്റെ നോഡൽ ഏജൻസിയായ സിബിഐയ്ക്ക് പൊലീസ് വിവരങ്ങൾ കൈമാറി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചു. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലും പലവിധത്തിലും ആശയക്കുഴപ്പത്തിലാണ് പോലീസ്

ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ,മാന്നാർ പോലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്ന 21 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. കൊലപാതകത്തിന്റെ സൂത്രധാരൻ ഒന്നാംപ്രതി അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി.
സെപ്റ്റിക് ടാങ്കിൽ നിന്നും ശേഖരിച്ച വസ്തുക്കൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു.
കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തിൽ പ്രതികൾ നൽകുന്ന മൊഴികളിൽ ഇപ്പോഴും വൈരുധ്യമുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതി ഇട്ടതെന്ന് ഒരാൾ മൊഴി നൽകി. സാഹചര്യം അനുകൂല മല്ലാതിരുന്നതിനാൽ തീരുമാനം മാറ്റി. അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് രണ്ടാം പ്രതി ജിനു ആണ് മൊഴി നൽകിയത്.
എന്നാൽ മറ്റു പ്രതികൾ അറിയാതെ ഒന്നാം പ്രതി അനിൽകുമാർ
മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ ഇത് ഭാഗങ്ങളാക്കിയോ എന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഇതോടെ പ്രതികളുടെ വീടുകളുടെ പരിസരത്ത് പോലീസ് പരിശോധന നടത്തി.
മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രമാണ്. മാത്രമല്ല
മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പോലീസ് വിലയിരുത്തൽ. അതേസമയം ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കള്ളക്കേസ് മെനയുകയാണെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം. പ്രതികൾക്കായി കോടതിയിൽ നൽകിയ ജാമ്യ അപേക്ഷ എട്ടാം തീയതി ചെങ്ങന്നൂർ കോടതി പരിഗണിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here