മൂകാംബിക നാലമ്പല തീര്‍ത്ഥാടന യാത്രകള്‍ ഒരുക്കി കെഎസ്ആര്‍ടിസി

Advertisement

കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കൊല്ലം കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പലയാത്രയും ഒരു തൃശ്ശൂര്‍ നാലമ്പലം യാത്രയുമാണ് ജൂലൈ മാസത്തില്‍. കൊല്ലത്തുനിന്നും രാവിലെ അഞ്ചുമണിക്ക് തിരിച്ച് കോട്ടയം പാലാ താലൂക്കിലെ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ നാല് അമ്പലങ്ങളിലും ഉച്ചക്ക് മുന്‍പ് ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് യാത്ര. ഒരാള്‍ക്ക് 650 രൂപയാകും. ജൂലൈ 23 രാത്രി 9 മണിക്ക് കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടല്‍മാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനംനടത്തി വൈകുന്നേരത്തോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 1060 രൂപയാണ് ചാര്‍ജ്.
                   കൊല്ലം യൂണിറ്റില്‍നിന്നുമുള്ള ആദ്യ മൂകാംബിക യാത്ര ജൂലൈ 16 ഉച്ചക്ക് ആരംഭിക്കും. 17 നു രാവിലെ മൂകാംബിക ദര്‍ശനം നടത്തി 18 നു തിരിച്ചു ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,അനന്തപുരം ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചതിനു ശേഷം 19 നു പുലര്‍ച്ചെ കൊല്ലത്ത് മടങ്ങിയെത്തും- 4000 രൂപ.
മണ്‍സൂണ്‍- മഴയാത്രകളും ജൂലൈ മാസത്തില്‍
ജൂലൈ 7ന് പൊ•ുടി, വാഗമണ്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍. പൊ•ുടിക്ക് പ്രവേശന ഫീസുകള്‍ അടക്കം 770 രൂപയും വാഗമണിനു 1020 രൂപയുമാണ്.
ഗവിയിലേക്ക് ജൂലൈ 9,21,30 തീയതികളിലായി മൂന്ന്‌യാത്രകള്‍. രാവിലെ 5 മണിക്ക് തുടങ്ങി രാത്രി 10.30 നു മടങ്ങി എത്തുന്ന ഗവി-പരുന്തുംപാറ യാത്രക്ക് 2150 രൂപ-പാക്കേജില്‍ വെജിറ്റേറിയന്‍ ഉച്ചഭക്ഷണം, ട്രക്കിംഗ്, ബോട്ടിംഗ്, എല്ലാ പ്രവേശന ഫീസുകളും, ഗൈഡിന്റെ സേവനം, എന്നിവ ഉള്‍പ്പെടും.
ജൂലൈ 13ന് മൂന്നാര്‍, വണ്ടര്‍ലാ, വാഗമണ്‍ എന്നിങ്ങനെ മൂന്നുയാത്രകള്‍. 13ന് രാവിലെ 5 മണിക്ക് പൂപ്പാറ, ഗ്യാപ് റോഡ്, ആനയിറങ്ങല്‍ ഡാം, ചിന്നക്കനാല്‍, മൂന്നാര്‍ കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ കണ്ടു 14 നു അര്‍ധരാത്രി കഴിഞ്ഞു മടങ്ങി എത്തുന്ന മൂന്നാര്‍ യാത്രക്ക് 1730 രൂപയാണ് ഒരാള്‍ക്ക് -പാക്കേജില്‍ ബസ്ചാര്‍ജും ഒരുദിവസത്തെ താമസവും ഉള്‍പ്പെടും.
വണ്ടര്‍ലാ യാത്രക്ക് 1937 രൂപയാണ് നിരക്ക്. രാവിലെ ആറുമണിക്ക് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 10 മണിക്ക് മടങ്ങിയെത്തും- പാക്കേജില്‍ കെഎസ്ആര്‍ടിസി ബസ് ഫെയറും വണ്ടര്‍ലാ എന്‍ട്രി ഫീസും ഉള്‍പ്പെടും.
14ന് റോസ്മല, പാണിയേലി പോര് എന്നിങ്ങനെ രണ്ട് യാത്രകള്‍. റോസ് മല-പാലരുവി-തെ•ല എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന റോസ്മലയാത്രയ്ക്ക് യാത്ര ചാര്‍ജും എന്‍ട്രി ഫീസും ഉള്‍പ്പെടെ 770 രൂപയും പെരുമ്പാവൂരിനുസമീപം ഉള്ള ഇക്കോ ടൂറിസം സെന്റര്‍ ആയ പാണിയേലിപ്പോര്, മൃഗങ്ങളുടെ റീഹാബിലിറ്റേഷന്‍ സെന്റര്‍ അഭയാരണ്യം, തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയം എന്നിവ ഉള്‍പ്പെടുന്ന ഏകദിന യാത്രയ്ക്ക് 1050 രൂപയുമാണ് ചാര്‍ജ്.
ജൂലൈ 17, 30 ദിവസങ്ങളിലായി നെഫര്‍ടിറ്റി കപ്പല്‍ യാത്ര. കൊല്ലത്തുനിന്നും രാവിലെ 10 മണിക്ക് എസി ലോ ഫ്‌ളോര്‍ ബസ്സില്‍ മറൈന്‍ഡ്രൈവില്‍ എത്തി അവിടെനിന്നും നാല് മണിക്കൂര്‍ കപ്പലില്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരം യാത്ര ചെയ്തു ബസ്സില്‍ തിരികെ കൊല്ലത്തു വരുന്നതാണ് ട്രിപ്പ്. ജൂലൈ 30 വരെ മണ്‍സൂണ്‍ ഓഫര്‍ ആയി 3240 രൂപയാണ് ചാര്‍ജ്.
ജൂലൈ 20 നു ഇല്ലിക്കല്‍ കല്ല്-ഇലവീഴാപൂഞ്ചിറ, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകള്‍. രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച് ഇല്ലിക്കല്‍ കല്ല്, കട്ടക്കയം വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ കണ്ട് രാത്രി 11 മണിയോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 820 രൂപയാണ് ചാര്‍ജ്.
കന്യാകുമാരി യാത്ര രാവിലെ 5 മണിക്ക് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം പത്മനാഭപുരം കൊട്ടാരം കന്യാകുമാരി വിവേകാനന്ദപ്പാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ത്രിവേണി സംഗമത്തിലെ അസ്തമയ കാഴ്ചയും കണ്ടു രാത്രി 12 മണിയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 780 രൂപയാകും. ജൂലൈ 27ന് ചാര്‍ട്ട് ചെയ്തിട്ടുള്ള കുറ്റാലം യാത്ര രാവിലെ 5 ആരംഭിച്ച് ആര്യങ്കാവ്, തിരുമലൈ കോവില്‍, മേക്കര ഡാം, കുറ്റാലം എന്നീ സ്ഥലങ്ങള്‍ കണ്ടു രാത്രി 9 മണിയോടുകൂടി മടങ്ങിയെത്തും.
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും -9747969768, 8921950903, 9995554409.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here