എം പിയെ കൊണ്ടുപോയി കടകൾ ഉൽഘാടനം ചെയ്യിക്കാമെന്ന് ആരും കരുതണ്ട,ഞാന്‍ നടനായേ വരൂ

Advertisement

തൃശൂര്‍. എം. പിയെ കൊണ്ടുപോയി കടകൾ ഉൽഘാടനം ചെയ്യിക്കാമെന്ന് ആരും കരുതണ്ട,ഞാന്‍ നടനായേ വരൂ. നയം വ്യക്തമാക്കി സുരേഷ് ഗോപി. കേന്ദ്രമന്ത്രിക്ക് തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ സ്വീകരണം ഒരുക്കി പ്രവർത്തകരോട് സംവദിക്കുകയായിരുന്നു സുരേഷ് ഗോപി. അഭിനയം തുടരുമെന്നും സിനിമ ജീവിതത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പൊതുജനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗുരുവായൂർ, മണലൂർ, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ സുരേഷ് ഗോപിക്ക് സ്വീകരണം ഒരുക്കിയത്. സ്വീകരണത്തിനു നന്ദി പറഞ്ഞ സുരേഷ് ഗോപി സിനിമാ ജീവിതം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു.

എം. പിയെ കൊണ്ടുപോയി കടകൾ ഉൽഘാടനം ചെയ്യിക്കാമെന്ന് ആരും കരുതണ്ട. സിനിമാനടൻ ആയെ ഞാൻ പോകൂ, അതിന് കൃത്യമായ ശമ്പളവും വാങ്ങു, ആ കാശിൽ നിന്ന് നയാ പൈസ എടുക്കില്ലെന്നും സുരേഷ് ഗോപി.

കുത്തിത്തിരിപ്പുകാർ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്ന് ജാഗ്രത വേണമെന്ന് പ്രവർത്തകരോട് സുരേഷ് ഗോപി.നാളെയും വിവിധ മണ്ഡലങ്ങളിൽ സുരേഷ് ഗോപിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്

Advertisement