മാസപ്പടി, പൊതു പ്രവർത്തകൻ ഗിരീഷ് ബാബു നൽകിയിരുന്ന ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി.മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ഗിരീഷ് ബാബു നൽകിയ ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗിരീഷ് ബാബുവിന്റെ മരണ ശേഷം ഹർജിയിന്മേൽ ഹൈകോടതി അമിക്കസ് ക്യൂരിയെ നിയമിച്ചിരുന്നു . മുഖ്യമന്ത്രി, മകൾ വീണ വിജയൻ എന്നിവർക്കൊപ്പം യുഡിഫ് നേതാക്കളും ഹർജിയിൽ എതിർകക്ഷികൾ ആണ്.
ഹർജി പരിഗണിച്ച കോടതി എതിർ കക്ഷികൾക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹർജിക്കാരന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല .ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ അനുമതി നൽകണമെന്നാണ് അഭിഭാഷന്റെ നിലപാട്.
ജസ്റ്റിസ്‌ കെ ബാബുവിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.സിഎംആര്‍എല്‍ നിന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ മാസപ്പാടി വാങ്ങിയതിൽ അഴിമതി ഉണ്ടെന്നും വിഷയം വിജിലൻസ് അന്വേഷിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

Advertisement