സർക്കാരിനെ തിരുത്താൻ സിപിഎം; നയസമീപനങ്ങൾക്ക് രൂപം നൽകും

Advertisement

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ തിരുത്താനൊരുങ്ങി സിപിഎം. സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാനാണ് തീരുമാനം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിലുണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നതടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും.
ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രംഗത്തെത്തി കഴിഞ്ഞു.

എങ്ങനെ തോറ്റുവെന്ന് നേതാക്കളും അണികളും തുറന്നടിച്ച് പറയുന്നുണ്ട്. ക്ഷേമപദ്ധതികൾ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. ചെയ്യാനാകുന്നത് സംസ്ഥാന സർക്കാർ തന്നെ ചെയ്യണമെന്നും പാർട്ടി പറുന്നു. നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റം വരണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.