കാന്തല്ലൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് തുരത്തി

Advertisement

ഇടുക്കി. മറയൂർ കാന്തല്ലൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് തുരത്തി. നാല് കാട്ടാനകളുടെ കൂട്ടം ഒരു മാസമായി ജനവാസമേഖലയിൽ തുടരുകയും വ്യാപക കൃഷി നാശമുണ്ടാക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെയാണ് കാട്ടാനകളെ തുരത്താനുള്ള ദൗത്യം വനം വകുപ്പ് തുടങ്ങിയത്. 80 പേരടങ്ങുന്ന വനം വകുപ്പ് സംഘമാണ് കാട്ടാനകളെ വനത്തിലേക്ക് തുരുത്തിയത്. മേഖലയിൽ സ്ഥിരമായി RRT നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Advertisement