വാർത്താനോട്ടം

Advertisement

2024 ജൂൺ 05 വെളള്ളി

BREAKING NEWS

👉കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു. ഒരാൾക്ക് പരിക്ക്. രണ്ട് കടകൾ കൂടി കത്തി.

👉കോപ്പാ അമേരിക്കയിൽ ഇക്കഡോറിനെ തോല്പിച്ച് അർജൻ്റീന സെമിയിൽ

🌴 കേരളീയം 🌴

🙏 കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മുതലപ്പൊഴി സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

🙏നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണെന്നും ഇനി ജനങ്ങള്‍ക്കും വീഡിയോ പകര്‍ത്തി അയച്ചു കൊടുത്ത് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

🙏 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയിനര്‍ മദര്‍ഷിപ്പ് ഈ മാസം 12 ന് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

🙏 കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍നിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

🙏 ‘റോയല്‍ ഡ്രൈവ്’ എന്ന യൂസ്ഡ് കാര്‍ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ്
റഹ്‌മാന്റെ ഉടമസ്ഥതയിലുള്ളതാണീ സ്ഥാപനം.

🙏 ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്നും തിരികെയെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇന്റര്‍പോളിന് വിവരങ്ങള്‍ കൈമാറിയതായും പൊലീസ് അറിയിച്ചു.

🙏 വ്യാജസീല്‍ പതിപ്പിച്ച നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. നിയമ നടപടികള്‍ക്കായി പൊലീസിന് സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും നോര്‍ക്ക റൂട്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക അറ്റസ്റ്റേഷന്‍ കണ്ടെത്തിയത്.

🙏 പട്ടയമില്ലാത്ത ഭൂമിയില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി കൃഷിചെയ്യുന്ന ദീര്‍ഘകാലവിളകള്‍ക്ക് നിബന്ധനകള്‍ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി
കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏50-85 വയസ് പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയ പ്രചാരണം. ഇത് തള്ളി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.

🙏 കേരളത്തിലെ നേതാക്കളുടെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടേയും അണികളുടേയും പെരുമാറ്റം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി കടന്ന് കയറിയെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

🙏 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഹരിയാണയിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അതേസമയം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇന്ത്യസഖ്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

🙏 കിരോഡി ലാല്‍ മീണ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും തോല്‍വിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് ബിജെപി നേതാവ് കിരോഡി ലാല്‍ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.

🙏 ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

🙏 ബിഹാര്‍ സാരണിലെ സിവാന്‍ ജില്ലയിലെ പാലം പൊളിഞ്ഞു വീണു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണില്‍ പൊളിഞ്ഞു വീഴുന്നത്. ഇതോടെ 15 ദിവസത്തിനിടയില്‍ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്.

🙏 പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ കോണ്‍ഗ്രസിന്റെ കത്ത്.

🙏 ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവര്‍ണര്‍ക്കുള്ള
പരിരക്ഷ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ലെന്ന് കാട്ടി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ ലൈംഗികപീഡനപരാതി
നല്‍കിയ രാജ്ഭവനിലെ മുന്‍ ജീവനക്കാരി സുപ്രീംകോടതിയെ സമീപിച്ചു.

🇦🇴 അന്തർദേശീയം 🇦🇽

🙏 ബ്രിട്ടനില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വരുമെന്ന സൂചന നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 14 വര്‍ഷത്തിനുശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. 650 സീറ്റുകളില്‍ 400-ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം.

🏏 കായികം 🏏

🙏 ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ രാജകീയ വരവേല്‍പ്പ്. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ജനസാഗരം
വരവേറ്റത്. വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവയ്ക്കാതെ ജനസാഗരങ്ങളാണ് മുംബൈയില്‍ തടിച്ചുകൂടിയത്.

🙏 യൂറോ കപ്പിലും കോപ്പ അമേരിക്കയിലും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. യൂറോ കപ്പില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് സ്പെയിനും ജര്‍മിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ 12.30 ന് പോര്‍ച്ചുഗല്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടും.

Advertisement