ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു

Advertisement

കോഴിക്കോട് .നഗരത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു. ജീവനക്കാരനായ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തീയിൽ നിന്നും രക്ഷപ്പെടുന്ന മറ്റൊരു ജീവനക്കാരന്റെ ദൃശ്യങ്ങൾ 24 ന്  ലഭിച്ചു. പത്നി രക്ഷാ സേന വിശദമായ പരിശോധന ഹോട്ടലിൽ നടത്തി.


രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നഗരത്തിൽ തിരക്കില്ലാത്തതിനാൽ വൻ  അപകടമാണ് ഒഴിവായത്.  ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. രണ്ടു തൊഴിലാളികളാണ് സംഭവ  സമയത്തുണ്ടായിരുന്നത്. ഒരാൾ തീയ്ക്കിടയിലൂടെ ഇറങ്ങി ഓടി. മറ്റൊരാൾ കടയ്ക്കുള്ളിലെ വെള്ളം നിറച്ചു വച്ചിരുന്ന വീപ്പയിൽ അഭയം തേടി. 40% ത്തോളം പൊള്ളലേറ്റ ഇയാളെ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഹോട്ടലിൽ അപകടം ഉണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സമീപമുള്ള കടകളിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.