പ്രകാശ് ജാവേദ്കർ കേരളത്തിന്റെ പ്രഭാരിയായി തുടരും

Advertisement

തിരുവനന്തപുരം. ബിജെപി സംസ്ഥാന ചുമതല പുതുക്കി.പ്രകാശ് ജാവേദ്കർ കേരളത്തിന്റെ പ്രഭാരിയായി തുടരും.ഒഡീഷയിൽ നിന്നുള്ള എംപി  അപരാജിത സാരംഗി കേരളത്തിന്റെ സഹപ്രഭാരി ചുമതലയിൽ.മേഘാലയുടെയും നാഗാലാൻഡിന്റെയും പ്രഭാരിയായി അനിൽ ആന്റണിയെയും ചുമതലപ്പെടുത്തി.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോഡിനേറ്ററായി  വി മുരളീധരനും ചുമതല നൽകി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 24 ഇടങ്ങളിലാണ് സംസ്ഥാന ഘടകത്തിന്റെ ചുമതല പുതുക്കിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഉത്തർപ്രദേശിലെ ചുമതല സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല