ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയിലും വര്‍ദ്ധനവ്. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ വിപണിയില്‍ തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊല്‍ക്കത്തയില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 152 രൂപയിലധികമാണ്, ഡല്‍ഹിയില്‍ തക്കാളി 120 രൂപയ്ക്കും മുംബൈയില്‍ 108 രൂപയ്ക്കും വില്‍ക്കുന്നു. ചെന്നൈയില്‍ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി.