ശോഭാ സുരേന്ദ്രന്‍ ഈ നിയമസഭയിലെത്തുമോ,ആത്മവിശ്വാസത്തില്‍ ബിജെപി

Advertisement

പാലക്കാട്.വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട് ബിജെപി,കേന്ദ്രമന്ത്രിമാരെ അനുമോദിക്കാന്‍ പാലക്കാട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് നേതാക്കള്‍ വിലയിരുത്തി,അതിനിടെ പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകള്‍ ശക്തമാണ്


സുരേഷ്‌ഗോപി പ്രകടിപ്പിച്ച ആത്മവിശ്വാസം പാലക്കാട് പകര്‍ന്നുകിട്ടി. ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് നേതാക്കളുടെയെല്ലാം പ്രതീക്ഷ,പാലക്കാടും ചേലക്കരയും കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് തന്നാല്‍ 2026ല്‍ കേരളത്തില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

താമര ചിഹ്നത്തില്‍ ആര് നിന്നാലും പാലക്കാട് വിജയിക്കുമെന്ന് ശോഭാ സുരേന്ദ്രനും ഇത്തവണ പാലക്കാട് വിജയം ഉറപ്പെന്ന് വി മുരളീധരനും ആത്മവിശ്വാസം പ്രകടിപ്പിച്ചു

പാലക്കാട്ടേക്ക് ബിജെപി കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് ലഭ്യമാകുന്ന സുചനകള്‍,ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ട് വര്‍ദ്ധിപ്പിച്ച ശോഭ മാറിയ സാഹചര്യത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍,അകല്‍ച്ചയിലായിരുന്ന കെ സുരേന്ദ്രനേയും വി മുരളീധരനെയും പുകഴ്ത്തിയായിരുന്നു ശോഭയുടെ വേദിയിലെ പ്രസംഗം,ശോഭക്ക് പുറമേ സി കൃഷ്ണകുമാര്‍,സന്ദീപ് വാര്യര്‍,കുമ്മനം എന്നിവരാണ് നേതൃത്വത്തിന്റെ പരിഗണനയിലുളള മറ്റുളളവര്‍. എന്നാല്‍ ഇനിയൊരു സാധ്യതയ്ക്കുമുന്നില്‍ പരീക്ഷണം വേണ്ടെന്നതിനാല്‍ ശോഭയ്ക്ക് ആണ് ചാന്‍സ് ഏറെ.