എസ് എഫ് ഐ നേതാവിന്റെ ഭീഷണി പ്രസംഗം, ഗുരുദേവ കോളജ് പ്രിൻസിപ്പൽ കോടതിയെ സമീപിക്കും

Advertisement

കോഴിക്കോട്. എസ് എഫ് ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഹൈ കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുദേവ കോളജ് പ്രിൻസിപ്പൽ. ഭീഷണിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്..എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു പ്രിൻസിപ്പലിനെതിരെ എസ് എഫ് ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ ഭീഷണി മുഴക്കിയത്.. അതെ സമയം എസ് എഫ് ഐ നേതാവിനെ മർദിച്ചെന്ന കേസിൽ പ്രിൻസിപ്പലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിർദേശം.. തന്നെ അറസ്റ്റുചെയ്തെന്ന വ്യാജ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ പൊലിസിന് പരാതി നൽകിയിട്ടുണ്ട്.

അതേസമയം കോളേജ് പ്രിൻസിപ്പലിനെതിരെ വീണ്ടും എസ് എഫ് ഐ രംഗത്ത്. പ്രിൻസിപ്പൽ പെരുമാറുന്നത് ഏകാധിപതിയെ പോലെ. പ്രശ്നങ്ങൾക്ക് കാരണം പ്രിൻസിപ്പലിൻ്റെ സമീപനം. അധ്യാപകരേയും വിദ്യാർഥികളേയും പേടിപ്പിച്ച് നിർത്തുന്നു. സസ്പെൻഷൻ നൽകിയ വിദ്യാർഥികൾ പ്രശ്നത്തിൽ ഉൾപ്പെട്ടവരല്ല. പ്രിൻസിപ്പലിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്നും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി സായൂജ് പറഞ്ഞു.