2024 ജൂലൈ 06 ശനി
🌴 കേരളീയം 🌴
🙏 മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റിന് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി . സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
🙏 കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു.
🙏 എകെജി സെന്റര്‍ ആക്രണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈല്‍ ഷാജഹാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത്.
🙏മാന്നാര്‍ കല കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്നു പേരെയും മൂന്ന് സ്ഥലത്തിരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി.
🙏ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
🙏 അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം,കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാല്‍ എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
🙏 കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ഭൂമിക്ക് വിള്ളല്‍ . ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഭൂമിക്ക് വിള്ളല്‍ കണ്ടത്.
🇳🇪 ദേശീയം 🇳🇪
🙏ബ്രിട്ടനില്‍ അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി നേതാവ് കിയര്‍ സ്റ്റാര്‍മറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
🙏 നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
🙏 ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്റെ ചുമതലയില്‍ പ്രകാശ് ജാവ്ദേക്കര്‍ തന്നെ തുടരും.
🙏 ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇന്ന് കൊല്ലത്ത് തങ്ങുന്ന ഉപരാഷ്ട്രപതി നാളെ ഡല്‍ഹിക്ക് മടങ്ങും.
🙏 സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി യുപിഐ വഴി പണം നല്‍കാനാവും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ മാര്‍ഗങ്ങളിലൂടെ. സത്സംഗം പരിപാടിയുടെ, മുഖ്യ സംഘാടകരില്‍ ഒരാളുമായിരുന്ന ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു.
🙏 വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാല്‍ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്നും ദില്ലിയിലേക്ക് കൊണ്ടുവരും. അസമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും കൊണ്ടുവരുന്ന അമൃത് പാല്‍ സിംഗിന്റെ സത്യപ്രതിജ്ഞ ലോക്സഭാ സ്പീക്കറുടെ ചേംബറിലാണ് നടക്കുക.
🙏 തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
🙏 ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞു വീണ സംഭവത്തില്‍ ജല വിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്‍ഷന്‍ നടപടിയുമായി സര്‍ക്കാര്‍. 15 ദിവസത്തിനിടയില്‍ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
⚽ കായികം ⚽
🙏യൂറോ കപ്പിലെ അത്യന്തം ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ അധികസമയത്ത് നേടിയ ഗോളിന്റെ മികവില്‍ ജര്‍മനിയെ വീഴ്ത്തി സ്പെയിന്‍ യൂറോകപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്പെയിനിന്റെ ജയം.
🙏 യൂറോ കപ്പിലെ മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ട് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്ബോള്‍ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ വിജയം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.