കാപ്പകേസ് പ്രതിയെ സിപിഎമ്മിലേക്കു സ്വീകരിച്ച നടപടിയില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി

Advertisement

പത്തനംതിട്ട. കാപ്പകേസ് പ്രതിയെ സിപിഎമ്മിലേക്കു സ്വീകരിച്ച നടപടിയില്‍ വിശദീകരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. ശരണിനെ നാടുകടത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കാപ്പാ നിയമപ്രകാരം താക്കീത് നൽകിയിട്ടേയുള്ളൂ

ശരൺ ചന്ദ്രൻ പ്രതിയായത് ആർഎസ്എസ് ന് വേണ്ടിയുള്ള :രാഷ്ട്രീയ കേസുകളികളിൽ. രാഷ്ട്രീയ സംഘർഷങ്ങളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്താറില്ല. സിപിഐഎം നേതാക്കളെ അടക്കം വെട്ടിയ കേസിലെ പ്രതിയാണ് ശരൺ ചന്ദ്രൻ. ഇന്നലെയാണ് ശരൺ ചന്ദ്രനെയും 50 ഓളം ആർഎസ്എസ് പ്രവർത്തകരെയും സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ സാന്നിധ്യത്തില്‍ ഉദയഭാനു അടക്കമുള്ള നേതാക്കളാണ് മാലയിട്ട് സ്വീകരിച്ചത്.

Advertisement