വിഴിഞ്ഞത്ത് ചരിത്രം എഴുതി രണ്ടായിരത്തിലേറെ കണ്ടയിനറില്‍ ചരക്കുമായി സാന്‍ഫെര്‍ണാണ്ടോ എത്തുന്നു

Advertisement

തിരുവനന്തപുരം. സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തും. വിഴിഞ്ഞത്തെ ആദ്യ കപ്പൽ സാൻ ഫെർണാണ്ടോ. ഡാനിഷ് ഷിപ്പിംഗ് കമ്പനി ആയ മെർസ്‌ക്ക് ലൈനിൻ്റെ മദർ ഷിപ്പാണ് സാൻ ഫെർണാണ്ടോ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനി ആണ് മെർസ്ക് ലൈൻ. കപ്പലിൽ ചരക്കുകൾ നിറച്ച രണ്ടായിരത്തിൽ ഏറെ കണ്ടെയ്നറുകൾ ഉണ്ട്.

കപ്പൽ വിഴിഞ്ഞത്തേക്ക് യാത്ര തുടങ്ങി. ചൈനയിലെ ക്സിയമിൻ തുറമുഖത്ത് നിന്നാണ് കപ്പൽ എത്തുന്നത്. വ്യാഴാഴ്ച്ച പുറംകടലിൽ എത്തും. വെള്ളിയാഴ്ച ഉച്ചയോട് തുറമുഖത്ത് അടുപ്പിക്കും.

Advertisement