നല്ല ‘വറുത്തരച്ച പാമ്പ് കറി’… ഫിറോസിന്റെ 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ.. ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു

Advertisement

സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ ഫിറോസ് ചുട്ടിപ്പാറയുടെ ഭക്ഷണ വൈവിധ്യങ്ങളുടെ വിവിധ പരീക്ഷണങ്ങള്‍ പലതും യൂട്യൂബില്‍ വൈറലാണ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പാചക രീതികളാണ് ഫിറോസ് പലപ്പോഴും പരിചയപ്പെടുത്താറുള്ളത്.
ഇപ്പോള്‍ വിയറ്റ്‌നാം സന്ദര്‍ശന വേളയില്‍ ഫിറോസിന്റെ ചാനലില്‍ പങ്കുവച്ച വീഡിയോ ഏറെ ചര്‍ച്ചയാവുകയാണ്. ജീവനുള്ള രണ്ട് പമ്പുകളെ കറിവയ്ക്കാനായി വാങ്ങുന്നതും പാചകം ചെയ്യാന്‍ വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. പ്രദേശവാസിയായ സ്ത്രീയാണ് പാചകത്തിനായി ഫിറോസിനെ സഹായിക്കുന്നത്. വിയറ്റ്‌നാമില്‍ ആളുകള്‍ തനത് രീതിയിലാണ് പാമ്പുകളെ കറിവയ്ക്കുന്നത് എന്ന് ഫിറോസ് പറയുന്നുണ്ട്.
കറി തയ്യാറാക്കിയ ശേഷം കറി ഫിറോസ് വിളമ്പുന്നതും അവിടെയുള്ളവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. മുതല, മാന്‍, ഒട്ടകം എന്നിങ്ങനെ നിരവധി വ്യത്യസ്ത പാചകങ്ങള്‍ വിദേശത്തുവച്ച് ചെയ്തിട്ടുള്ള ഫിറോസിന്റെ നല്ല ‘വറുത്തരച്ച പാമ്പ് കറി’ എന്ന വീഡിയോയ്ക്കും പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. കമന്റ് ബോക്‌സില്‍ അടക്കം ഫിറോസിന് അനുകൂലമായും പ്രതികൂലമായും ഏറെ കമന്റുകള്‍ നിറയുന്നുണ്ട്.

Advertisement