സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം , രണ്ട് പേരെ അറസ്റ്റ് ചെയ്തു

Advertisement

കാസർകോട്. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതക കേസിലെ ഒന്നാം പ്രതി അജേഷ്, കുമ്പള സ്വദേശി സിദ്ധിഖ് എന്നിവരെയാണ് കാസർകോട് ടൗണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

റിയാസ് മൗലവി കൊലപാതക കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ഒന്നാം പ്രതി കേളുഗുഡെ സ്വദേശി അജേഷ് വിദ്വേഷ പ്രചാരണം നടത്തിയത്. ഫേസ് ബുക്ക് , ഇൻസ്റ്റഗ്രാം എന്നിവയിലൂടെയായിരുന്നു പ്രചാരണം… കാസർകോട് ജില്ലയിലെ മുസ്ലിം പള്ളികളിൽ ബോംബ് വയ്ക്കുമെന്നും പള്ളികൾ തകർക്കുമെന്നുമുള്ള കുറിപ്പ് അജേഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു…. സ്വമേധയാ കേസെടുത്ത പോലീസ്, ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം എന്നീ അക്കൗണ്ടുകൾ അജേഷിന്റെതെന്ന് സ്ഥിരീകരിച്ചു… ഇതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

റിയാസ് മൗലവി കൊലപാതക കേസിൽ കോടതി മൂന്ന് പ്രതികളെയും വെറുതെ വിട്ടതോടെ , പ്രതികൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായാണ് കുമ്പള സ്വദേശി സിദ്ധിഖ് രംഗത്തെത്തിയത്… മൂന്ന് പേരുടെയും തലയെടുക്കണമെന്നും , അതിന് മുസ്ലീം ചെറുപ്പക്കാർ മുൻകൈ എടുക്കണമെന്നും സിദ്ധിഖ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുകയായിരുന്നു…. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഖരിച്ച ശേഷം
രണ്ട് പേരെയും ടൗണ് പോലീസ് അറസ്റ്റ് ചെയ്തു… കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു