സ്വര്‍ണ്ണക്കടത്തിന് പൂട്ടുവീഴ്ത്താന്‍ ന്യായ് സംഹിത,ആദ്യ അറസ്റ്റ് നടന്നു

Advertisement

കോഴിക്കോട്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണകടത്തിന് തടയിടാൻ ന്യായ് സംഹിത വഴിതുറക്കും.
രാജ്യത്തെ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചാൽ പൊലീസിന് എഫ് ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപടിയിലേക്ക് കടക്കാനാകും.
നേരത്തെ പൊലീസിന് പിടിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നില്ല.

2022 മുതൽ ഇങ്ങോട്ട് 200 ഓളം സ്വർണകടത്ത് ആണ് പൊലീസ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പിടികൂടിയത്.എല്ലാ കേസുകളിലും സ്വർണം കോടതിയിൽ ഹാജരാക്കുകയും തുടരന്വേഷണത്തിനായി റിപ്പോർട്ട് കസ്റ്റംസിന് സമർപിക്കുകയുമാണ് പൊലീസ് ചെയ്തിരുന്നത്.സ്വർണം കടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പൊലീസിന് ഉണ്ടായിരുന്നില്ല.എന്നാൽ ഭാരതീയ ന്യായ് സംഹിത നിലവിൽ വന്നതോടെ സ്വർണക്കടത്തിൽ പൊലീസിന് കൂടുതൽ ഇടപെടൽ നടത്താനാകും

ഭാരതീയ ന്യായ് സംഹിത പ്രകാരം സ്വർണക്കടത്ത് സംഘടിത കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടും .
ബിഎൻഎസ് സെക്ഷൻ 111പ്രകാരം കേസ് എടുക്കാനാകും.മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി ഇത് മാറി. സ്വര്ണക്കടത്തിലെ ആദ്യ അറസ്റ്റും കഴിഞ്ഞ ദിവസം ഉണ്ടായി.

പുതിയ നിയമം ഉപയോഗപ്പെടുത്തി കരിപ്പൂരിലെ സ്വർണക്കടത്തിന് തടയിടാൻ ആണ് പൊലീസ് നീക്കം