തിരുവനന്തപുരത്ത് ബോംബേറ്

Advertisement

തിരുവനന്തപുരം. തുമ്പയിൽ ബോംബേറ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നെഹ്‌റു ജങ്ഷന് സമീപം ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. തുമ്പ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുന്നു. പതിനൊന്നരയോടെ രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസ് പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറക്കിയത്. തുമ്പ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്