കൃഷ്ണൻകുട്ടിയുടേത് ഊരുവിലക്കിന്റെ ഭൂതകാല തികട്ടലെന്ന് കോണ്‍ഗ്രസ്

Advertisement

കോഴിക്കോട്. കെഎസ്ഇബി ഫ്യുസ് ഊരൽ സംഭവത്തിൽ കെ കൃഷ്ണൻകുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്സ്. കൃഷ്ണൻകുട്ടിയുടേത് ഊരുവിലക്കിന്റെ ഭൂതകാല തികട്ടലെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യൂതൻ. മക്കൾ തെറ്റ് ചെയ്തെങ്കിൽ രക്ഷിതാക്കളെ ശിക്ഷിക്കുന്നത് പ്രാകൃത നിയമമെന്നും സുമേഷ്. ഇത് സർക്കാർ സമീപനത്തിന്റെ ഉദാഹരണമെന്നും ആരോപണം. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത് മന്ത്രിയുടെ നയങ്ങൾക്കെറ്റ തിരിച്ചടിയെന്നും സുമേഷ് അച്യൂതൻ