കൊച്ചിയിൽ സ്വന്തം മെഡിക്കൽ സ്റ്റോറിൽ നിന്ന് മയക്കുമരുന്ന് കച്ചവടം

Advertisement

കൊച്ചി. സ്വന്തം മെഡിക്കൽ സ്റ്റോറിൽ നിന്ന് മയക്കുമരുന്ന് കച്ചവടം. സെഡേറ്റിവ് ഹിപ്നോട്ടിക് വിഭാഗത്തിൽപ്പെടുന്ന സോൾപിഡം എന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പാലാരിവട്ടം മാമംഗലം സ്വദേശി മുഹമ്മദ് അമാൻ ആണ് പിടിയിലായത്. ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വിൽക്കാവുന്ന മയക്കുമരുന്നാണ് ഇയാൾ സ്വന്തം മെഡിക്കൽ ഷോപ്പിൽ നിന്ന് എടുത്തു വില്പന നടത്തിയത്. 75 ഗുളികകളാണ് പിടികൂടിയത്. അമിത രക്തസമ്മർദ്ദത്തിനും നാഡീവ്യൂഹങ്ങൾക്ക് ക്ഷതം സംഭവിക്കുന്നതിനും ഇടയാക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്