ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുത്തില്ലെന്ന് പരാതി

Advertisement

ആലപ്പുഴ. ചേർത്തലയിൽ ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുക്കാതെ പൂച്ചാക്കൽ പോലീസ്. തൈക്കാട്ടുശേരി സ്വദേശി നിലാവ് (19) നാണ് മർദ്ദനമേറ്റത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് നിലാവിനെയും സഹോദരങ്ങളെയും ആലപ്പുഴ തൈക്കാട്ടുശെരി റോഡിൽ വച്ച് ക്രൂരമായി മർദ്ധിച്ചത്. നിലാവും സഹോദരങ്ങളും ഇപ്പോഴും തുറവൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി DYSPയോട് വിദീകരണം തേടി.