വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ

Advertisement

കൊച്ചി . ഇടപ്പള്ളിയിൽ ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയെന്ന് സുഹൃത്തുക്കൾ .അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന്‌ കേക്ക്‌ വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടുകാരും. ട്രെയിനിനു മുകളിൽ കയറിയത് ആന്റണി ജോസ് മാത്രം. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീണു വീഴ്ചയിൽ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. തൃക്കാക്കരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു ആന്റണി ജോസ്