വാർത്താനോട്ടം

Advertisement

2024 ജൂലൈ 08 തിങ്കൾ

🌴കേരളീയം🌴

🙏 തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി.ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഫ്യൂസ് ഊരിയ സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി പാലക്കാട് ഡിസിസി.

🙏 കെഎസ്ഇബി ഓഫീസില്‍ അക്രമം നടത്തിയെന്ന പേരില്‍ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

🙏കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതായി വിവരം.

🙏 തിരുവനന്തപുരം തുമ്പയില്‍ നാടന് ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്. നെഹ്രു ജംഗ്ഷന്‍ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവര്‍ക്കാണ് പരിക്ക്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏 തൃശ്ശൂരില്‍ ഏഴു വയസ്സുകാരി മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പില്‍ മഹേഷ് കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.

🙏 കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയില്‍ വെച്ചായിരുന്നു അപകടം.

🇳🇪 ദേശീയം 🇳🇪

🙏 ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട 38 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.

🙏 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ന് അത്താഴ വിരുന്ന് നല്‍കും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.

🙏 ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും. അസമിലെ പ്രളയബാധിത പ്രദേശങ്ങളും രാഹുല്‍ സന്ദര്‍ശിക്കും. അസമിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ സന്ദര്‍ശിച്ച ശേഷമാകും രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുക.

🙏 ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് മഹുവയ്‌ക്കെതിരേ
കേസെടുത്തത്.

🙏 ഹാഥ്റസ് ദുരന്തത്തില്‍ ആള്‍ദൈവം ഭോലെ ബാബയ്ക്കെതിരെ നടപടികള്‍ക്ക് ഒരുങ്ങി പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

🙏 ഹാഥ്‌റസില്‍ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേര്‍ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകന്‍. പതിനഞ്ചോളം പേര്‍ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും ഇത് ദുരന്തത്തിലേക്ക് നയിച്ചെന്നുമാണ് അഭിഭാഷകന്റെ ആരോപണം.

🙏 ആഗ്രയില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി.

🙏 മഹാരാഷ്ട്രയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്ഫോടനം. ആര്‍ക്കും പരിക്കില്ല. നാടന്‍ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ജയിലിലെ 6, 7 ബാരക്കുകള്‍ക്ക് സമീപമാണ് സ്ഫോടകവസ്തു എറിഞ്ഞത്.

🙏 ചൈനയുടെ കൈയ്യേറ്റം കേന്ദ്ര സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാങ്ഗോം തടാക തീരത്ത് ചൈന സൈനിക ക്യാംപ് നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഖര്‍ഗെയുടെ വിമര്‍ശനം.

🇦🇽 അന്തർദേശീയം 🇦🇴

🙏 കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ പ്രളയം. 5700 കുടുംബങ്ങളെ വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാര്‍പ്പിച്ചു. 74 മില്യണ്‍ യുഎസ് ഡോളറാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് സൂചന.

🙏 ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയര്‍ത്തി ഇസ്രയേലില്‍ പ്രക്ഷോഭം. ടെല്‍ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രധാന റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണയിരുന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്.

കായികം🏏

🙏 അടുത്തവര്‍ഷം നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ രോഹിത് ശര്‍മതന്നെ നയിക്കും. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം അറിയിച്ചത്.

🙏 ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയെ നാണം കെടുത്തിയ സിംബാബ്വേയെ രണ്ടാം ഏകദിനത്തില്‍ പഞ്ഞിക്കിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 പന്തില്‍ 100 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 47 പന്തില്‍ 77 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 22 പന്തില്‍ 48 റണ്‍സെടുത്ത റിങ്കു സിങിന്റേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു.

🙏 കോപ്പ അമേരിക്കയില്‍ ബ്രസീലിന് സെമി കാണാതെ മടക്കം. ഉറുഗ്വായ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തകര്‍ന്നത്. ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വാ മലര്‍ത്തിയടിച്ചത്.

🙏 യൂറോ കപ്പിലും കോപ്പ അമേരിക്കയിലും ഇന്നും നാളേയും മത്സരങ്ങളില്ല. ബുധനും വ്യാഴവുമാണ് സെമി ഫൈനലുകള്‍. യൂറോ കപ്പില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ സ്പെയിന്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ നെതര്‍ലണ്ട്സ് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.

🙏 ഇന്ത്യന്‍ സമയം ജൂലൈ 15 പുലര്‍ച്ചെ 12.30 നാണ് ഫൈനല്‍. കോപ്പ അമേരിക്കയില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ അര്‍ജന്റീന കാനഡയുമായി ഏറ്റുമുട്ടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ഉറുഗ്വായും കൊളംബിയായും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ജൂലൈ 15 പുലര്‍ച്ചെ 5.30 നാണ് ഫൈനല്‍.