സീബ്ര ലൈനിൽ വിദ്യാർഥികളെ സ്വകാര്യ ബസ് ഇടിച്ചു

Advertisement

വടകര:
വടകര -തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി.
മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക് .
മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.
കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്.
പരുക്കേറ്റ മൂന്ന് പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.
ബസ് ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisement