ആലപ്പുഴ സിപിഎമ്മിലെ കളകള്‍ പറിക്കുമെന്ന എം വി ഗോവിന്ദന്‍

Advertisement

ആലപ്പുഴ. പാർട്ടിക്കുള്ളിലെ കള പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ, ലോക്സഭ തോൽവിക്കെതിരെ ആഞ്ഞടിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘടനാ നടപടി എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല.
ആലപ്പുഴ സിപിഎം ലെ കളകൾ പറിക്കും പുന്നപ്ര വയലാറിന്റെ
മണ്ണിലാണ് ഇത്തരം “കളകൾ ” ഉള്ളതെന്നും എം വി ഗോവിന്ദൻ.
ആലപ്പുഴ ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലെ മേഖലാ റിപ്പോർട്ടിങ്ങിലാണ് പാർട്ടി സെക്രട്ടറിയുടെ താക്കീത്.

ജില്ലാ കമ്മിറ്റി അംഗങ്ങൾ മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെ പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ മേഖല റിപ്പോർട്ടിലാണ് പാർട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്.
പാർട്ടിക്കുള്ളിലെ കള പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അത് ആര് എന്നത് പ്രശ്നമല്ല,ആരായാലും ഒഴിവാക്കും അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്നമല്ല.
പാർട്ടി ശക്തി കേന്ദ്രമായ കായംകുളത്ത് എല്‍ഡിഎഫ് പോയത് മൂന്നാം സ്ഥാനത്ത് പോയി.
കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ല.
പണത്തോടുള്ള ആർത്തി ആണ് പലർക്കും. തപാർട്ടിയിലേക്ക് വന്നിട്ട് പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട് വലിയ സാമ്പത്തിന് ഉടമയാകുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. അത്തരക്കാരെ പാർട്ടിക്ക് വേണ്ട. Sc st മേഖല പാർടിക്ക് സ്വാധീനം ഉള്ള മേഖല ആയിരുന്നു. ഇന്ന് അത് നഷ്ടമായ, അത് തിരിച്ചു പിടിക്കണം എന്നും എംവി ഗോവിന്ദൻ. എന്നാൽ പാർട്ടി മുഖപത്രത്തിൽ അടക്കം വെള്ളാപ്പള്ളി നടേശന് രൂക്ഷമായ വിമർശിച്ചിരുന്നുവെങ്കിലും കായംകുളത്തെ മേഖല റിപ്പോർട്ടിങ്ങിൽ ഈഴവ വോട്ടുകളെ സംബന്ധിച്ചോ എസ്എൻഡിപി ക്കെതിരായ പരാമർശങ്ങളോ ഉണ്ടായിരുന്നില്ല. അടുത്തയാഴ്ച ഏരിയ മുതൽ താഴോട്ടുള്ള കീഴ്ഘടകങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകി