കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ ആലപ്പുഴ റയിൽവേ സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപെട്ട പ്രതി പിടിയിൽ

Advertisement

ആലപ്പുഴ.കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ ആലപ്പുഴ റയിൽവേ സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപെട്ട പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് ഇന്ന് ഉച്ചയോടെ പുന്നപ്രയിലെ ആളൊഴിഞ്ഞ വീടിൻ്റെ ടെറസിൽ നിന്ന് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന വിഷ്ണു ഉല്ലാസിനെ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ ട്രെയിനിൽ ആലപ്പുഴയിലെത്തിച്ചപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് രക്ഷപെട്ടത്.
ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി ശുചി മുറിയുടെ ജനാല പൊളിച്ചു ചാടി രക്ഷപ്പെടുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിതിടെയാണ് പുന്നപ്രയിലെ ആളൊഴിഞ്ഞ വീടിൻ്റെ ടെറസിൽ ഇയാൾ ഉള്ളതായി വിവരം ലഭിച്ചത്