തൃശൂര്‍.ആനയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത യുവാവിന് തോട്ടി ഉപയോഗിച്ച് പാപ്പാന്റെ ക്രൂരമർദ്ദനം. ആന പാപ്പാന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കാണിപ്പയ്യൂർ സ്വദേശി പാട്ടത്തിനെടുത്ത നാണു എഴുത്തച്ഛൻ ശങ്കര നാരായണൻ എന്ന ആനയുടെ പാപ്പാൻ അനീഷ് ആണ് ആക്രമിച്ചത്.
പുതുശ്ശേരി സ്വദേശി കുറുപ്പത്താട്ടിൽ വീട്ടിൽ 29 വയസ്സുള്ള രാധാകൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. രാത്രി 7:30നാണ് സംഭവം. ആനയെ പാപ്പാനായ അനീഷ് തോട്ടി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ആനയെ നിയന്ത്രിക്കാനുപയോഗിക്കുന്ന തോട്ടി ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് നെറ്റിയിൽ ഗുരുതര പരിക്കേറ്റ രാധാകൃഷ്ണനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.